Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ukraine Drones

സെന്‍റ് പീറ്റേഴ്സ്ബെർഗിൽ യുക്രെയ്ൻ ഡ്രോൺമഴ; ഞെട്ടി റഷ്യ

സെ​ന്‍റ് പീ​റ്റേ​ഴ്സ്ബെ​ർ​ഗ്: റ​ഷ്യ​ൻ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ സെ​ന്‍റ് പീ​റ്റേ​ഴ്സ്ബെ​ർ​ഗ് ന​ഗ​ര​ത്തി​ൽ ഉ​ഗ്ര ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി യു​ക്രെ​യ്ൻ. പ്ര​സി​ഡ​ന്‍റ് പു​ടി​ന്‍റെ അ​ഭി​മാ​ന സാ​ന്പ​ത്തി​ക ഉ​ച്ച​കോ​ടി ന​ട​ന്ന ന​ഗ​ര​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണം റ​ഷ്യ​യെ ഞെ​ട്ടി​ച്ചു. മു​ന്പു ക​ണ്ടി​ട്ടി​ല്ലാ​ത്ത വി​ധ​മു​ള്ള ആ​ക്ര​മ​ണ​മാ​ണ് യു​ക്രെ​യ്ൻ ന​ട​ത്തി​യ​തെ​ന്ന് റ​ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു.

ന​ഗ​രം ഉ​ൾ​പ്പെ​ടു​ന്ന ലെ​നി​ൻ​ഗ്രാ​ഡ് പ്ര​വി​ശ്യ​യി​ലി​ൽ 140 ഡ്രോ​ണു​ക​ളെ വെ​ടി​വ​ച്ചി​ട്ട​താ​യി പ്ര​വി​ശ്യാ ഗ​വ​ർ​ണ​ർ അ​ല​ക്സാ​ണ്ട​ർ ഡ്രോ​സ്ഡെ​ങ്കോ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് സെ​ന്‍റ് പീ​റ്റേ​ഴ്സ്ബെ​ർ​ഗ് മേ​യ​ർ അ​ല​ക്സാ​ണ്ട​ർ ബെ​ഗ്ലോ​വ് നി​ർ​ദേ​ശി​ച്ചു. നാ​ലു വ​ർ​ഷം പി​ന്നി​ട്ട യു​ദ്ധ​ത്തി​നി​ടെ ഒ​രു റ​ഷ്യ​ൻ ന​ഗ​ര​ത്തി​ൽ ഇ​ത്ത​ര​മൊ​രു നി​യ​ന്ത്രണം ആ​ദ്യ​മാ​ണ്.

ഒ​രു സൈ​നി​ക താ​വ​ള​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യെ​ന്നും കെ​ട്ടി​ട​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ണ്ടാ​യെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ല്ല.

റ​ഷ്യ​ൻ സേ​ന​യു​ടെ നാ​വി​ക കേ​ന്ദ്ര​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി അ​റി​യി​ച്ചു. ആ​യി​രം കി​ലോ​മീ​റ്റ​ർ അ​ക​ലെ​നി​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സെ​ല​ൻ​സ്കി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കു താ​ത്പ​ര്യ​മി​ല്ലെ​ന്ന് പു​ടി​ൻ പ്ര​ഖ്യാ​പി​ച്ച​തി​നു പി​റ്റേ​ന്നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗി​ലെ സാ​ന്പ​ത്തി​ക ഉ​ച്ച​കോ​ടി​യി​ലാ​ണ് പു​ടി​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ന​ലെ അ​വ​സാ​നി​ച്ച ഉ​ച്ച​കോ​ടി​യി​ൽ 130 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ആ​ദ്യ​മാ​യി യു​എ​സി​ൽ​നി​ന്നും നാ​മ​മാ​ത്ര പ്ര​തി​നി​ധി സം​ഘമെത്തി.

Latest News

Corehub Up